09/05/17 പ്രഭാതമുരളി ഓം ശാന്തിബാപ്ദാദ മധുബന്

മധുരമായ കുട്ടികളെ - അരകല് പം നിങ്ങള് ഭൗതിക യാത്രകള് ചെയ്തു , ഇപ്പോള് ആത്മീയ യാത്ര ചെയ്യൂ , വീട്ടിലിരിക്കെ ബാബയുടെ ഓര് മ്മയില് കഴിയുക ഇതാണ് അദ്ഭുതകരമായ യാത്ര
ചോദ്യം :-  ബാബയ്ക്ക് കുട്ടികളുടെ ഏതൊരു കാര്യത്തില് വളരെ അദ്ഭുതം തോന്നുന്നു?

ഉത്തരം :-  ഏതൊരു സമ്പത്തിന് വേണ്ടിയാണോ കുട്ടികള് അരകല്പം അലഞ്ഞത്, വിളിച്ചുകൊണ്ടിരുന്നത്.... ആ സമ്പത്ത് നല്കുന്നവന് എപ്പോഴാണോ വരുന്നത് അപ്പോള് അവരുടേതായിട്ടും ഉപേക്ഷിച്ച് പോകുന്നു അപ്പോള് ബാബയ്ക്ക് അദ്ഭുതം തോന്നുന്നു, കുട്ടികള് പോകെ-പോകെ ഉന്നതിയ്ക്കു പകരം തീര്ത്തും താഴേക്ക് വീഴുന്നു, ഇതും എന്തൊരദ്ഭുതമാണ്.
ചോദ്യം :-  ഏത് കുട്ടികള്ക്കാണ് ബാബയിലൂടെ വളരെ നല്ല ദക്ഷിണ ലഭിക്കുന്നത്?
ഉത്തരം :-  ആരാണോ ബാബ രചിച്ച യജ്ഞത്തെ വളരെ നന്നായി സംരക്ഷിക്കുകയും സദാ ശ്രീമത്തിലൂടെ നടക്കുകയും ചെയ്യുന്നത്, അവര്ക്ക് ബാബയില് നിന്ന് വളരെ നല്ല ദക്ഷിണ ലഭിക്കുന്നു.
ഗീതം :-    നമ്മുടെ തീര്ത്ഥ സ്ഥാനം വ്യത്യസ്തമാണ്.........
ഓം ശാന്തി. ആത്മീയ യാത്രികര് ഈ ഗീതം കേട്ടുവല്ലോ. നിങ്ങള് കുട്ടികള് ആത്മീയ യാത്രികരാണ്. ലോകത്തില് യാത്ര പോകുന്നവരുണ്ട് അവരെ ഭൗതിക യാത്രികരെന്നാണ് പറയുക. ആ ഭൗതിക യാത്ര അരകല്പം നടക്കുന്നുണ്ട്. ജന്മ-ജന്മാന്തരം നിങ്ങള് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ആ ഭൗതീക യാത്രകള് നടത്തി വീണ്ടും തിരിച്ച് വീട്ടിലേക്ക് വരുന്നു. നിങ്ങളുടേത് ആത്മീയ യാത്രയാണ്. ലോകത്തിലുള്ളത് ഭൗതിക വഴികാട്ടികളാണ്. നിങ്ങള് ആത്മീയ വഴികാട്ടികളാണ്. നിങ്ങള് വഴികാട്ടികളുടെ തലവനാരാണ്? നിരാകാരനായ പരംപിതാ പരമാത്മാവ്. പാണ്ഢവ സേനയുടെ ആദി പിതാവെന്നാണ് ബാബയെ പറയുന്നത്. നിങ്ങള്ക്കറിയാം നമ്മള് ദേഹ-അഭിമാനികളായിരുന്നു, ഇപ്പോള് ബാബ വന്ന് ആത്മാക്കളെ തിരിച്ച് വീട്ടിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടി ദേഹീ-അഭിമാനികളാക്കുന്നു. ഇപ്പോള് നിങ്ങള് ആത്മീയ യാത്രയിലാണ്, ഇതില് കര്മ്മേന്ദ്രിയങ്ങളുടെ കാര്യമില്ല. യാത്രയില് എപ്പോഴും പവിത്രമായി കഴിയാറുണ്ട് പിന്നീട് തിരിച്ച് വരുമ്പോള് വീണ്ടും വികാരികളായി മാറുന്നു. ഗൃഹസ്ഥികളാണ് തീര്ഥയാത്ര പോകുന്നത്. നിവര്ത്തീ മാര്ഗ്ഗം വാസ്തവത്തില് ഗൃഹസ്ഥ ധര്മ്മത്തില് നിന്ന് വ്യത്യസ്തമാണ്. യാത്രക്ക് കൊണ്ട് പോകുന്നവര് എപ്പോഴും ബ്രാഹ്മണരായിരിക്കും. ഗീതവുമുണ്ട് - 4 ധാമങ്ങളില് ചുറ്റിക്കറങ്ങി, എന്നിട്ടും ബാബയില് നിന്ന് ദൂരെയായി. ഇപ്പോള് ബാബ നിങ്ങളെ യാത്രക്ക് കൊണ്ടുപോകുന്നതിനായി പവിത്രമാക്കുന്നു. മുക്തിധാമം, ജീവന്മുക്തി ധാമത്തിലേക്ക് കൊണ്ടുപോകും, പിന്നീട് ഈ പതിത ലോകത്തിലേക്ക് വരേണ്ടതില്ല. അവര് ഭൗതിക യാത്രകള് നടത്തി തിരിച്ച് വരുന്നു, വന്ന് മോശമായ ജോലി ചെയ്യുന്നു. യാത്രാ സമയം ക്രോധം പോലും നിഷിദ്ധമാണ്. വിശേഷിച്ചും ആ സമയം പതിതമാകുന്നില്ല. നാല് ധാമങ്ങളിലൂടെ യാത്ര നടത്താന് 3-4 മാസമെങ്കിലുമെടുക്കും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് പൊയ്ക്കൊണ്ടിരിക്കുകയാണ്. ബാബയുടെ ആജ്ഞയാണ് എത്ര സാധിക്കുമോ എന്റെ ഓര്മ്മയിലിരിക്കൂ. ഇതാണ് മുക്തിധാമത്തിലേക്കുള്ള യാത്ര. നിങ്ങള് അവിടേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ നിവാസിയാണ്. ബാബ എല്ലാ ദിവസവും പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും നിങ്ങള് മുന്നേറിക്കൊണ്ടിരിക്കും, വീട്ടിലിരുന്നുകൊണ്ട് നിങ്ങള് ഈ യാത്ര ചെയ്യുന്നു, അപ്പോള് അദ്ഭുതമല്ലേ. യോഗാഗ്നിയിലൂടെ എല്ലാ പാപങ്ങളും മുറിയുന്നു. അരകല്പം നിങ്ങള് ഭൗതിക യാത്രകള് ചെയ്തിട്ടുണ്ട്. ആദ്യം അവ്യഭിചാരി യാത്രയായിരുന്നു പിന്നീട് വ്യഭിചാരീ യാത്രയായി. പൂജയും ആദ്യം ഒരു നിരാകാരനായ ശിവന്റേതാണ് ചെയ്യുന്നത് പിന്നീട് ബ്രഹ്മാ-വിഷ്ണു-ശങ്കരന്റേതും, പിന്നീട് ലക്ഷ്മീ-നാരായണന് തുടങ്ങിയവരുടേതും. ഇപ്പോള് നോക്കൂ പട്ടിയെയും പൂച്ചയെയും കല്ലും മുള്ളും തുടങ്ങി എല്ലാത്തിനെയും പൂജിച്ചുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു - കുട്ടികളെ ഇതാണ് പാവകളുടെ പൂജ. ശിവബാബയുടെയും ദേവീ ദേവതകളുടെയും കര്ത്തവ്യത്തെക്കുറിച്ച് അറിവില്ല. പാവകള്ക്ക് കര്ത്തവ്യമുണ്ടിരിക്കില്ല. ശിവബാബയുടെ കര്ത്തവ്യത്തെ അറിയാത്ത ആ പൂജ കല്ല് പൂജപോലെയായി. എന്നിട്ടും എന്തെങ്കിലുമെല്ലാം മനോകാമനകള് പൂര്ത്തീകരിക്കപ്പെടുന്നു. സത്യയുഗത്തില് തീര്ത്ഥ യാത്രകള് ഉണ്ടായിരിക്കില്ല. അവിടെ ക്ഷേത്രങ്ങള് എവിടെ നിന്ന് വരാനാണ്. ഇത് ഭ്രഷ്ടാചാരീ ലോകമാണ്. സ്വയം പതിതമാണെന്ന് മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണ് പാവനമാകുന്നതിന് ഗംഗാ സ്നാനം നടത്തുന്നത്. കുഭമേളയുടെ രഹസ്യവും മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതാണ് സത്യം-സത്യമായ സംഗമം. പാടിയിട്ടുമുണ്ട് ആത്മാവും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു, പിന്നീട് സുന്ദരമായ മിലനം നടത്തി.... സത്ഗുരുവിനെ ദല്ലാളിന്റെ രൂപത്തില് ലഭിക്കുന്നു. ബാബയ്ക്ക് സ്വന്തമായി ശരീരമില്ല. ഈ ദല്ലാളിലൂടെ നിങ്ങള് ആത്മാക്കളുമായി വിവാഹ നിശ്ചയം നടത്തിക്കുന്നു അഥവാ കുട്ടികള്ക്ക് തന്റെ പരിചയം നല്കുന്നു. കുട്ടികളേ ഞാന് വന്നിരിക്കുന്നു നിങ്ങളെ ശാന്തിധാമത്തിലേക്കുള്ള യാത്രക്ക് കൊണ്ടുപോകുന്നതിന്, പാവന ലോകത്തിലേക്ക് കൊണ്ട് പോകുന്നതിന്. കുട്ടികള്ക്കറിയാം ഭാരതം പാവനമായിരുന്നു. ഒരേഒരു ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. ആര്യ ധര്മ്മം ഉണ്ടായിരുന്നില്ല. ആര്യരും അനാര്യരും. അഥവാ ദേവതകളെ ആര്യരെന്ന് പറയുകയാണെങ്കില് ആര്യധര്മ്മത്തില് ആരായിരുന്നു രാജ്യം ഭരിച്ചിരുന്നത്? ആര്യരെന്ന് വിദ്യാസമ്പന്നരെയാണ് പറയുന്നത്. ഈ സമയം എല്ലാവരും അനാര്യരാണ്, അറിവില്ലാത്തവരാണ്. ബാപ്ദാദയെ അറിയുന്നില്ല. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബ പിന്നീട് ബ്രഹ്മാ-വിഷ്ണു-ശങ്കരന് പിന്നീട് പ്രജാപിതാ ബ്രഹ്മാവ്, ജഗദംബ പ്രജാമാതാവുമാണ്. ഇവരിലൂടെയാണ് ബ്രാഹ്മണരുടെ രചന നടക്കുന്നത്. ഇതാണ് ദത്തെടുക്കപ്പെട്ട കുട്ടികള്. ആരാണ് ദത്തെടുക്കുന്നത്? പരംപിതാ പരമാത്മാവ്. നമ്മള് ബാബയുടെ മക്കളാണെന്ന് നിങ്ങള്ക്കറിയാം. എന്നാല് ബാബയെ മറന്ന് അനാഥരായിരിക്കുന്നു. ഗോഡ് ഫാദരുടെ കര്ത്തവ്യത്തെ ആരും അറിയുന്നില്ല. ബാബ വന്ന് വീണ്ടും ഇങ്ങനെയുള്ളവരെ പാവനമാക്കുന്നു. ബാബ തന്നെയാണ് നിങ്ങള് കുട്ടികള്ക്ക് പവിത്രതയുടെ ശിക്ഷണം നല്കുന്നത്. ഇപ്പോള് എവിടെ പോയാലും, ബാബയെ ഓര്മ്മിക്കണം. മായ അടിക്കടിക്ക് മറപ്പിക്കുന്നു. യുദ്ധത്തിന്റെ മൈതാനമല്ലേ നിങ്ങള് ബാബയുടേതാകുന്നു, മായ പിന്നീട് തന്റേതാക്കുന്നു. പ്രഭുവിന്റേയും മായയുടേയും നാടകമാണ്. ബാബയുടേതായതിന് ശേഷം പിന്നീട് ആശ്ചര്യത്തോടെ കേട്ട്....... ഓടിപ്പോകുന്നു. മായയും വലിയ ഫയല്മാനാണ്. ഈ ബുദ്ധിയോഗ ബലത്തിന്റെ യുദ്ധം ബാബയ്ക്കല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. സര്വ്വശക്തിമാനായ ബാബയോട് ബുദ്ധിയോഗം വെയ്ക്കുന്നതിലൂടെ ശക്തി ലഭിക്കുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് പവിത്രമായി തിരിച്ച് വീട്ടിലേക്ക് പോകണം. ഇവിടെ പാര്ട്ടഭിനയിക്കുന്നതിന് വേണ്ടിയാണ് ഈ ശരീരം എടുത്തിരിക്കുന്നത്. നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കിയിരിക്കുന്നു. ഇതാണ് അന്തിമത്തിലെ ചെറിയ ശ്രേഷ്ഠ മംഗളകാരീ സംഗമയുഗം. നിങ്ങള് എല്ലാ ജ്ഞാന ഗംഗകളും ജ്ഞാന സാഗരത്തില് നിന്നാണ് ഉത്ഭവിച്ചിരിക്കുന്നുത്.

ബാബ പറയുന്നു ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ എങ്കില് നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കും ഒപ്പം ഭാവി 21 ജന്മത്തേക്ക് നിങ്ങള് അമരന്മാരുമാകും. അകാല മൃത്യു ഒരിക്കലും സംഭവിക്കില്ല. സമയമാകുമ്പോള് സ്വയം തന്നെ ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയില് കഴിയണം. ഈ ഓര്മ്മയിലൂടെ നിങ്ങള് സൃഷ്ടിയെ പവിത്രമാക്കുന്നു. ബാബ വന്നിരിക്കുന്നത് തന്നെ പാവനമാക്കുന്നതിനാണ്. തൈ നടീലും അവരുടേതാണ് നടക്കുന്നത് ആരാണോ ദേവതയായിരുന്നത്. ഇപ്പോള് ശൂദ്രരായിരിക്കുന്നു, മറ്റു പല ധര്മ്മങ്ങളിലേക്കും പരിവര്ത്തനപ്പെട്ടും പോയിരിക്കുന്നു, അവരെല്ലാം തിരിച്ച് വന്നുകൊണ്ടിരിക്കും. എല്ലാവര്ക്കും അവരവരുടെ സെക്ഷനുണ്ട്. ഇവിടെയും എല്ലാവര്ക്കും അവരവരുടെ രീതികളുണ്ട്. ഇവിടെ ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ തൈ നടീല് നടന്നുകൊണ്ടുകയാണ്. ആരാണോ മുന്പ് ബ്രാഹ്മണനായിരുന്നത് അവരേ വരൂ. ബ്രാഹ്മണനാകാതെ ദേവതയാകാന് സാധിക്കില്ല. ബ്രഹ്മാവിന്റേതായില്ലെങ്കില് ശിവബാബയില് നിന്ന് സമ്പത്തെടുക്കാന് സാധിക്കില്ല. ആര് ദേവതാ ധര്മ്മത്തിലേതാണോ അവര് തീര്ച്ചയായും ബ്രാഹ്മണ ധര്മ്മത്തിലേക്ക് വരും. ഇപ്പോള് നിങ്ങള് മുള്ളില് നിന്ന് പുഷ്പമായിരിക്കുന്നു. ആര്ക്കും ദുഃഖം നല്കുന്നില്ല. ഏറ്റവും വലിയ ശത്രു രാവണനാണ്. 5 വികാരങ്ങളാകുന്ന ശത്രു ഗുപ്തമാണ്. അരകല്പം മുതല് എല്ലാവരെയും യുദ്ധം ചെയ്ത് വീഴ്ത്തി പതിതമാക്കി. ഇപ്പോള് ബാബ യജ്ഞം രചിച്ചിരിക്കുന്നു. പരിധിയില്ലാത്ത ബാബ രുദ്ര ജ്ഞാന യജ്ഞം രചിച്ചിരിക്കുന്നു - ഇതില് എല്ലാം സ്വാഹ ചെയ്യണം. ആത്മാവ് വിരാജിക്കുന്ന അശ്വ സഹിതം. പേര് തന്നെ - രാജസ്വ എന്നാണ് അര്ത്ഥം രാജപദവി നേടുന്നതിനുള്ള രുദ്ര ജ്ഞാന യജ്ഞം. സ്വര്ഗ്ഗത്തിന്റെ സ്ഥാപനക്കായുള്ള യജ്ഞം - എത്ര വലിയ യജ്ഞമാണ് രചിച്ചിരിക്കുന്നത്. അറിയാം ഇപ്പോള് ഈ ലോകം മാറണം. മനസ്സില് ലഹരിയുണ്ട്. ബാബ യജ്ഞം രചിച്ചിരിക്കുന്നു - ഇതിനെ നല്ല രീതിയില് സംരക്ഷിക്കണം. ആര് ശ്രീമതത്തിലൂടെ നടക്കുന്നോ അവര്ക്ക് വളരെ നല്ല ദക്ഷിണ ലഭിക്കും. യജ്ഞത്തെ നന്നായി സംരക്ഷിക്കുന്നുവെങ്കില് നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നു. ഈ സമ്പത്തിന് വേണ്ടി നിങ്ങള് അരകല്പം അലഞ്ഞിട്ടുണ്ട്. ബാബ വരുന്നത് നല്കുന്നതിന് വേണ്ടിയാണ് എന്നിട്ടും ഇങ്ങനെയുള്ള ബാബയെ ഉപേക്ഷിക്കുന്നു, ബാബ അദ്ഭുതം കൊള്ളുന്നു. പ്രിയതമകള് പാടിയിട്ടുണ്ടായിരുന്നു അങ്ങയില് സമര്പ്പണമാകും. ഇപ്പോള് ബാബ വന്നപ്പോള് എന്റേതായതിന് ശേഷം എന്നെ ഉപേക്ഷിച്ച് പോകുന്നു. അവര് പിന്നീട് ഉയരത്തിലേക്ക് കയറുന്നതിന് പകരം താഴേക്ക് വീഴുന്നു. കയറുകയാണെങ്കില് വൈകുണ്ഠ രസം...... വ്യത്യാസമുണ്ടായിരിക്കില്ലേ. പ്രധാനമന്ത്രി മുതലായവര് എവിടെയാണ് ദരിദ്ര കീഴാളന്റെ സ്ഥാനം എവിടെയാണ്. അതുകൊണ്ട് ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് ബാബയില് നിന്ന് രാജ്യ പദവി നേടണം. ഇതാണ് രുദ്ര ജ്ഞാന യജ്ഞം. ഇതില് കൃഷ്ണന്റെ പേരെഴുതി വെച്ചു. ശാസ്ത്രങ്ങള് തുടങ്ങി എല്ലാ വസ്തുക്കളും ഭക്തി മാര്ഗ്ഗത്തിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഭഗവാന് ഒന്നുമാത്രമാണ് അവരെയാണ് പതിത പാവനനെന്ന് പറയുന്നത്. ശാന്തിധാമത്തിലും സുഖധാമത്തിലും ആരും തന്നെ വിളിക്കുന്നില്ല. അതുകൊണ്ട് കുട്ടികള്ക്ക് പൂര്ണ്ണമായ ലഹരി ഉയരണം. ഇതാണ് രുദ്ര ജ്ഞാന യജ്ഞം. ഇതിന് ശേഷം ഒരുയജ്ഞവും രചിക്കുകയില്ല. ആ ഭൗതീക യജ്ഞങ്ങള് രചിക്കുന്നത് ആപത്തുകള് അകറ്റുന്നതിനാണ്. ബാബ അരകല്പത്തേക്ക് വേണ്ടി ആപത്തുകളകറ്റുന്നു, എങ്കില് ഇതെത്ര വലുതാണ്. എന്നാല് ഇതൊരു സന്യാസിക്കോ മുനിക്കോ അറിയില്ല. മുഖ്യമായ ഗീതാ മാതാവ് ഏതൊന്നാണോ ഭഗവാന് പാടിയത് അതില് കൃഷ്ണന്റെ പേരെഴുതി വച്ചു. അതുകൊണ്ട് ഇപ്പോള് മനുഷ്യരെ ജാഗ്രതപ്പെടുത്തണം എന്തുകൊണ്ടെന്നാല് അവരുടെ ബുദ്ധി യോഗം കൃഷ്ണനുമായ് ചേര്ന്നിരിക്കുന്നു. കൃഷ്ണന് മന്മനാഭവ, എന്നെ ഓര്മ്മിക്കൂ എങ്കില് കൂടെകൊണ്ട് പോകാം എന്ന് പറഞ്ഞിട്ടില്ല. ഈ ബാബയിരുന്നാണ് ഇവിടെ യോഗ്യരാക്കുന്നത്. കറുത്തവരില് നിന്ന് വെളുപ്പിക്കുന്നു. നിങ്ങള് കറുത്തവരായി മാറിയിരുന്നു, ബാബ വീണ്ടും സുന്ദരന്മാരാക്കി സ്വര്ഗ്ഗത്തിന് യോഗ്യരാക്കുന്നു. നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് ബാബയെ ഓര്മ്മിക്കണം. ഇത്രമതി ഈ അവസ്ഥ വര്ദ്ധിക്കുകയാണെങ്കില് നിങ്ങളുടെ തോണി അത്രയും അക്കരെയത്തും. ആരോഗ്യം-സമ്പത്ത് സന്തോഷം. ബാബയില് നിന്ന് നിങ്ങള് ഇത്രയും സമ്പത്തെടുക്കുന്നു എങ്കില് ഇങ്ങനെയുള്ള ബാബയെ എത്രത്തോളം ഓര്മ്മിച്ച് ബാബയുടെ ശിക്ഷണങ്ങളിലൂടെ നടക്കണം. മുള്ളുകളെ പൂക്കളാക്കണം. ഇപ്പോള് നിങ്ങള് പൂക്കളായിക്കൊണ്ടിരിക്കുന്നു, ഇത് പൂന്തോട്ടമാണ്. ഈ സമയം മുള്ളുകളുടെ കാടാണ്. അകാസുരന്, ബകാസുരന് ഇതെല്ലാം സംഗമത്തിലെ പേരുകളാണ്. എല്ലാവരുടെയും ഉദ്ധാരണം സംഭവിക്കണം. ആര് എത്രത്തോളം പഠിക്കുകയും, പഠിപ്പിക്കുകയും ശ്രീമത്തിലൂടെ നടക്കുകയും ചെയ്യ്തു കൊണ്ടിരിക്കുന്നോ, അവര് ബാബയില് നിന്ന് 21 കുലത്തിലേക്ക് സമ്പത്ത് നേടും. നിങ്ങള് സദാ സുഖിയാകും. ഇപ്പോള് നിങ്ങളുടെ 100 ശതമാനം ഉയരുന്ന കലയാണ്. പിന്നീട് കലകള് കുറയുന്നു. ഇപ്പോള് കലകള് പൂര്ണ്ണമായും ഇല്ലാതായിരിക്കുന്നു. പാടുന്നുമുണ്ട് എന്നില് ഒരു ഗുണവുമില്ല ഞാന് നിര്ഗുണ മാലയിലാണ്. ബാബയെ ദയാഹൃദയനെന്നല്ലേ പറയുന്നത്. കല്പ-കല്പം സംഗമത്തില് വരുന്നു. ഭാരതം സ്വര്ഗ്ഗമാകുകയാണെങ്കില് എല്ലാവരും സുഖികളാകും. ഇപ്പോള് കുട്ടികള്ക്ക് ശ്രീമത്തിലൂടെ നടക്കണം, ആസുരീയ മതത്തിലൂടെയല്ല. ബാബ പറയുന്നു ഏറ്റവും കൂടുതല് ഗ്ലാനി ചെയ്യുന്നത് എന്നെയാണ്, ഒന്നുകില് പറയുന്നു നാമ രൂപത്തില് നിന്ന് വേറിട്ടവനാണ് അല്ലെങ്കില് കണ-കണങ്ങളിലുണ്ടെന്ന് പറയുന്നു. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. നിങ്ങളിപ്പോള് ത്രികാല ദര്ശിയായിരിക്കുന്നു ഒപ്പം ബാബയെയും അറിഞ്ഞ് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോള് രക്തച്ചൊരിച്ചിലിന്റെ കളി നടക്കണം. രക്തം ചൊരിയുന്ന എല്ലാ ആപത്തുകളും വരും, എത്ര പേര് മരിക്കും. ഭക്തി മാര്ഗ്ഗത്തില് എത്ര ദേവികളുടെ ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. അനാവശ്യ ചിലവ് നടത്തുന്നു. ദേവികളെയുണ്ടാക്കി പൂജിച്ച് പിന്നീട് മുക്കിക്കളയുന്നു. അപ്പോള് പാവ പൂജയായില്ലേ. കാളിയുടെ എങ്ങനെയുള്ള ചിത്രങ്ങളാണുണ്ടാക്കുന്നത്, അങ്ങനെയുള്ള ഒരാള് ഒരിക്കലും ഉണ്ടാകില്ല. നിങ്ങള് ഇവിടെ ഇരിക്കുമ്പോഴും യാത്രയിലാണ്. ട്രെയിനിലിരിക്കുമ്പോഴും ആത്മീയ യാത്രയിലാണ്. ബുദ്ധി യാത്രയില് മുഴുകിയിരിക്കുന്നു. അഥവാ ബുദ്ധിയോഗം ചേരുന്നില്ലെങ്കില് ആ സമയം പാഴാകുന്നു. ബാബ പറയുന്നു സമയം പാഴാക്കരുത്. നിങ്ങളുടെ സമയം വളരെ അമൂല്യമാണ്. സെക്കന്റ് പോലും സമ്പാദ്യമില്ലാതെ നഷ്ടമാകരുത്. ബാബ പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യിക്കുന്നു. ബാബ വിശ്വത്തെ സ്വര്ഗ്ഗമാക്കുന്നതിന് വേണ്ടിയാണ് ഈ യജ്ഞം രചിച്ചിരിക്കുന്നത്. ബാബാ-ബാബായെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില് തോണി അക്കരെയെത്തും. നമ്മള് ബ്രാഹ്മണരാണ്, നമ്മളില് വളരെ വലിയ ഉത്തരവാദിത്തമുണ്ട്. ബാബ പറയുന്നു കുട്ടികളേ ആത്മ-അഭിമാനിയാകൂ. മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കരുത്, വളരെ മധുരതയുള്ളവരാകൂ. ക്രോധത്താല് വളരെ ഡിസ്സര്വ്വീസ് ചെയ്യുന്നുണ്ട്. ആരും സമ്പൂര്ണ്ണമായി മാറിയിട്ടില്ല. ഭൂതങ്ങള് വളരെ മോശമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ സമയം വളരെ ആമൂല്യമാണ് അതുകൊണ്ട് ഒരു സെക്കന്റ് പോലും സമ്പാദ്യം കൂടാതെ നഷ്ടമാക്കരുത്. ആത്മ-അഭിമാനിയാകുന്നതിനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

2) നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിച്ച് തന്റെ അവസ്ഥ വര്ദ്ധിപ്പിക്കണം. വളരെ മധുരതയുള്ളവരാകണം. ആര്ക്കും ദുഃഖം നല്കരുത്.

വരദാനം :- അധികാരിയാണെന്ന സ്മൃതിയിലൂടെ ശക്തികളെ ആജ്ഞയനുസരിച്ച് പ്രവര്ത്തിപ്പിക്കുന്ന സ്വരാജ്യ അധികാരിയായി ഭവിക്കൂ
ബാബയിലൂടെ എന്തെല്ലാം ശക്തികള് ലഭിച്ചിട്ടുണ്ടോ ആ എല്ലാ ശക്തികളെയും കാര്യത്തില് ഉപയോഗിക്കൂ. സമയത്ത് ശക്തികളെ ഉപയോഗിക്കൂ. കേവലം അധികാരിയാണെന്ന സ്മൃതിയില് ഇരുന്നതിന് ശേഷം ആജ്ഞ നല്കൂ എങ്കില് ശക്തികള് ആജ്ഞ അനുസരിക്കും. അഥവാ ദുര്ബലരായാണ് ആജ്ഞ നടത്തുന്നതെങ്കില് ആജ്ഞ അംഗീകരിക്കില്ല. ബാപ്ദാദ എല്ലാ കുട്ടികളെയും അധികാരിയാക്കിയാണ് മാറ്റുന്നത്, ദുര്ബലരായല്ല. എല്ലാ കുട്ടികളും രാജാ കുട്ടികളാണ് എന്തുകൊണ്ടെന്നാല് സ്വരാജ്യം നിങ്ങളുടെ ജന്മാവകാശമാണ്. ഈ ജന്മാവകാശം ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല.

സ്ലോഗന് :-  ത്രികാലദര്ശീ സ്ഥിതിയില് സ്ഥിതി ചെയ്ത് ഓരോ കര്മ്മവും ചെയ്യൂ എങ്കില് സഫലത ലഭിച്ചുകൊണ്ടിരിക്കും.

No comments:

Post a Comment